Skip to content

ദേശീയഗാനത്തിനിടെ വികാരഭരിധനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ – വീഡിയോ

ക്രിക്കറ്റ് ലോകത്തെ വാശിയേറിയ പോരാട്ടത്തിന് മെൽബണിൽ തുടക്കമായി. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. മഴ വില്ലനായി എത്തുമെന്ന് നേരെത്തെ  റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും മത്സരദിവസം അനുകൂലമായ കാലാവസ്ഥയായി മാറി. അവസാനമായി ഇരുടീമും ഏഷ്യാകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ജയം പാകിസ്ഥാൻ ഒപ്പമായിരുന്നു. 2021ലാണ് അവസാനമായി ലോകക്കപ്പിൽ ഇരു ടീമും ഏറ്റുമുട്ടിയത്. അന്നും പാകിസ്ഥാൻ ജയം നേടിയിരുന്നു.

അതേസമയം മത്സരത്തിന് മുന്നോടിയായുള്ള ദേശിയ ഗാനത്തിനിടെ ഏറെ വികാരഭരിധനാകുന്ന രോഹിതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആദ്യമായാണ് രോഹിത് ഇന്ത്യയെ ലോകകപ്പിൽ നയിക്കുന്നത്. കഴിഞ്ഞ വർഷം ടി20 ലോകക്കപ്പിന് പിന്നാലെ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ രോഹിതിനെ ക്യാപ്റ്റനായി നിയോഗിക്കുകയായിരുന്നു.

പ്ലെയിങ് ഇലവനിൽ റിഷഭ് പന്തിന് പകരം കർത്തിക്കിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ചാഹലിനെയും ഹർഷൽ പട്ടേലിനെയും ഒഴിവാക്കിയിട്ടുണ്ട്. ഷമി, അർഷ്ദീപ്, ഭുവനേശ്വർ കുമാർ എന്നിവരെയാണ് പേസർ നിരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓൾ റൗണ്ടറായി അക്‌സർ പട്ടേലും ഹർദിക് പാണ്ഡ്യയുമാണ്. ടോപ്പ് ഓർഡറിൽ രോഹിത്, രാഹുൽ, കോഹ്ലി, സൂര്യകുമാർ യാദവ്, എന്നിവരാണ്.