Skip to content

വിക്കറ്റ് കീപ്പറാകുവാൻ ഡേവിഡ് വാർണർ, വെല്ലുവിളി ഏറ്റെടുക്കാൻ സജ്ജമായി ഓസ്ട്രേലിയൻ ടീം

ഐസിസി ടി20 ലോകകപ്പ് ടീമിൽ പരിക്കേറ്റ ജോഷ് ഇൻഗ്ലീഷിന് പകരക്കാരനായി കാമറോൺ ഗ്രീസിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ ന്യായീകരിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ. ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്ന ഇംഗ്ലീസിന് പകരക്കാരനായി ഗ്രീനിനെ ഉൾപെടുത്തിയതിലൂടെ വലിയ റിസ്ക്കാണ് ഓസ്ട്രേലിയ എടുത്തിരിക്കുന്നത്.

ടീമിലെ ഒരേയൊരു വിക്കറ്റ് കീപ്പറായ മാത്യൂ വേഡിന് മത്സരത്തിനിടെ പരിക്ക് പറ്റിയാൽ ആരാണ് ഓസ്ട്രേലിയക്ക് വേണ്ടി കീപ്പ് ചെയ്യുകയെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ഫിഞ്ച് നൽകിയത്. ഡേവിഡ് വാർണറായിരിക്കും അങ്ങനെയൊരു സാഹചര്യത്തിൽ ടീമിൻ്റെ ആദ്യ ചോയ്സെന്നും എന്നാൽ താൻ അടക്കമുളള എല്ലാവരും തന്നെ അത്തരമൊരു സാഹചര്യത്തിൽ വിക്കറ്റ് കീപ്പറാകുവാൻ തയ്യാറാകുമെന്നും ഫിഞ്ച് പറഞ്ഞു.

” ഏറെകുറെ ബാക്കപ്പ് വിക്കറ്റ് കീപ്പർ ഡേവിഡ് വാർണർ തന്നെയാകും. അവൻ കഴിഞ്ഞ ദിവസം പരിശീലനവും നടത്തിയിരുന്നു. അല്ലെങ്കിൽ ഞാൻ തന്നെ വിക്കറ്റ് കീപ്പിങും ക്യാപ്റ്റൻസിയും നിർവഹിക്കും. മുൻപ് ചെയ്തിട്ടില്ലാത്തതിനാൽ അതല്പം ബുദ്ധിമുട്ടാകും. ”

” അല്ലെങ്കിൽ ഒരുപക്ഷേ മിച്ചൽ സ്റ്റാർക്ക് തുടക്കത്തിൽ രണ്ടോവർ എറിയുകയും പിന്നീട് വിക്കറ്റ് കീപ്പിങ് ചെയ്യുകയും അതിനുശേഷം ഡെത്ത് ഓവർ എറിയുകയും ചെയ്യും. പക്ഷേ ഡേവിഡ് വാർണർ തന്നെയായിരിക്കും ഞങ്ങളുടെ ബാക്കപ്പ് വിക്കറ്റ് കീപ്പർ, ആ റിസ്ക് നേരിടാൻ ഞങ്ങൾ ഇപ്പോൾ സജ്ജമാണ്. ” ഫിഞ്ച് പറഞ്ഞു.