Skip to content

സാംപിൾ വെടിക്കെട്ട് കഴിഞ്ഞു, ഇനി യഥാർത്ഥ പൂരം, സൂപ്പർ 12 പോരാട്ടം നാളെ തുടങ്ങും, ഗ്രൂപ്പുകൾ അറിയാം

ഐസിസി ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു. ഇതോടെ നാളെ സൂപ്പർ 12 പോരാട്ടങ്ങൾ ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരും കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളുമായ ന്യൂസിലൻഡും തമ്മിലാണ് സൂപ്പർ 12 ലെ ആദ്യ മത്സരം നടക്കുന്നത്.

ആദ്യ റൗണ്ടിൽ നിന്നും നാല് ടീമുകളാണ് സൂപ്പർ 12 ലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ഗ്രൂപ്പ് എ യിൽ നിന്നും ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയും നെതർലൻഡ്സും യോഗ്യത നേടിയപ്പോൾ ഗ്രൂപ്പ് ബി യിൽ നിന്നും സിംബാബ്‌വെയും അയർലൻഡും യോഗ്യത നേടി. മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ടാണ് അയർലൻഡ് സൂപ്പർ 12 ലേക്ക് പ്രവേശിച്ചത്. സ്കോട്ലൻഡിനെ പരാജയപെടുത്തിയാണ് സിംബാബ്വെ യോഗ്യത നേടിയിരിക്കുന്നത്.

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പുകൾ;

ഗ്രൂപ്പ് 1 ; ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, അയർലൻഡ്

ഗ്രൂപ്പ് 2 ; ഇന്ത്യ, സൗത്താഫ്രിക്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, സിംബാബ്‌വെ, നെതർലൻഡ്സ്

നാളെ നടക്കുന്ന സൂപ്പർ 12 പോരാട്ടങ്ങളിൽ ഓസ്ട്രേലിയ ന്യൂസിലൻഡിനെയും ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെയും നേരിടും. മറ്റന്നാളാണ് ഇന്ത്യയുടെ ആദ്യ മത്സരം. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാകിസ്ഥാനെ ഇന്ത്യ നേരിടും. മറ്റൊരു പോരാട്ടത്തിൽ അയർലൻഡ് ശ്രീലങ്കയുമായി ഏറ്റുമുട്ടും.