Skip to content

സിംബാബ്‌വെയെ എറിഞ്ഞുവീഴ്ത്തി അൽസാരി ജോസഫ്, തകർപ്പൻ വിജയം കുറിച്ച് വെസ്റ്റിൻഡീസ്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് വെസ്റ്റിൻഡീസ്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ റൺസിനാണ് വിൻഡീസ് വിജയിച്ചത്.

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 154 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 18.2 ഓവറിൽ 122 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാലോവറിൽ 16 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ അൽസാരി ജോസഫാണ് സിംബാബ്‌വെയെ തകർത്തത്. ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റ് നേടി.

മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാൻ സിംബാബ്‌വെയ്ക്ക് സാധിച്ചില്ല. പവർപ്ലേയിൽ 55 റൺസ് സിംബാബ്‌വെ നേടിയിരുന്നു. സിക്കന്ദർ റാസയ്ക്ക് 14 റൺസ് നേടാനെ സാധിച്ചുള്ളൂ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 36 പന്തിൽ 45 റൺസ് നേടിയ ജോസഫ് ചാൾസ്, 21 പന്തിൽ 28 റൺസ് നേടിയ റോവ്മാൻ പവൽ, 18 പന്തിൽ 23 റൺസ് നേടിയ അകീൽ ഹോസൈൻ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. സിംബാബ്‌വെയ്ക്ക് വേണ്ടി സിക്കന്ദർ റാസ മൂന്ന് വിക്കറ്റ് നേടി.

അയർലൻഡാണ് അടുത്ത മത്സരത്തിൽ വെസ്റ്റിൻഡീസിൻ്റെ എതിരാളികൾ. സ്കോട്ലൻഡാണ് അടുത്ത മത്സരത്തിൽ സിംബാബ്‌വെയുടെ എതിരാളികൾ. ഈ മത്സരങ്ങളിൽ വിജയിക്കുന്ന ടീമുകൾക്ക് സൂപ്പർ 12 ലേക്ക് യോഗ്യത നേടാം.