Skip to content

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ടി20 ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്

ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ടീമിലെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ലോകകപ്പിൽ നിന്നും പുറത്തായി.

ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് PTI യാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം പരിക്കിൽ നിന്നും മുക്തനാകുവാൻ 4 മുതൽ 6 മാസം വരെ ജസ്പ്രീത് ബുംറയ്ക്ക് വേണ്ടിവരും. ഇതോടെ ലോകകപ്പിന് ശേഷം നടക്കുന്ന പ്രധാന പരമ്പരകളും ബുംറയ്ക്ക് നഷ്ടമാകും. പരിക്ക് മൂലം തിരുവനന്തപുരത്ത് നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 യിൽ ബുംറ കളിച്ചിരുന്നില്ല.

നേരത്തെ പരിക്ക് മൂലം ഏഷ്യ കപ്പും താരത്തിന് നഷ്ടപെട്ടിരുന്നു. ബുംറയുടെ അഭാവം ഇന്ത്യയെ സാരമായി ബാധിക്കുകയും ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്താവുകയും ചെയ്തിരുന്നു.

മൊഹമ്മദ് ഷാമിയോ സിറാജോ ആയിരിക്കും ബുംറയ്ക്ക് പകരക്കാരനായി എത്തുക. സ്റ്റാൻഡ്ബൈ പ്ലേയറായ ദീപക് ചഹാറും ബുംറയ്ക്ക് പകരക്കാരനായി ടീമിൽ എത്തിയേക്കാം.