Skip to content

സൂര്യകുമാർ യാദവിന്റെയും കോഹ്ലിയുടെയും വാക്ക് കേട്ട് റിവ്യുവിന് നൽകി, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ സൂര്യകുമാർ യാദവിന്റെയും കോഹ്ലിയുടെയും വാക്ക് കേട്ട് രോഹിത് റിവ്യു പാഴാക്കിയിരുന്നു. പിന്നാലെ രോഹിതിനെ നോക്കി കോഹ്ലി ചിരിക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവം ഇങ്ങനെ…
അർഷ്ദീപ് എറിഞ്ഞ ആറാം ഓവറിലെ മൂന്നാം പന്ത് നേരിട്ടത് മാർക്രമായിരുന്നു. അർഷ്ദീപിന്റെ സ്വിങ്ങിൽ മർക്രമിന്റെ ബാറ്റിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് പോയത്. അടുത്ത പന്തിനായി തയ്യാറെടുക്കുന്നതിനിടെ രോഹിതിനോട് റിവ്യു എടുക്കാൻ സൂര്യകുമാർ യാദവും കോഹ്ലിയും ആവശ്യപ്പെടുകയായിരുന്നു.

സാധാരണയായി ഇത്തരം ഘട്ടത്തിൽ അപ്പീൽ ചെയ്യാറുള്ള റിഷഭ് പന്ത് ഇത്തവണ നിശബ്ദതനായിരുന്നു.
അധികം ഒന്നും ചിന്തിക്കാതെ രോഹിത് ഉടനെ റിവ്യുവിന് നൽകി. എന്നാൽ തേർഡ് അമ്പയറുടെ പരിശോധനയിൽ ബാറ്റിൽ ഉരസിയിട്ടില്ലെന്ന് തെളിഞ്ഞതോടെ ഇന്ത്യയ്ക്ക് റിവ്യു നഷ്ട്ടമായി. ഇതോടെ ചെറു ചിരിയോടെ രോഹിതിനെ നോക്കുന്ന കോഹ്ലിയെ കാണാമായിരുന്നു. 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യ സൗത്താഫ്രിക്കയുടെ മേൽ ആധിപത്യം ഉറപ്പിച്ച ഘട്ടമായതിനാൽ റിവ്യു നഷ്ട്ടമായത് വലിയ കാര്യമായിരുന്നില്ല.

https://twitter.com/YouMedia9/status/1575343305398915072?t=loREWKZ3jMXbMv2q7k7j6g&s=19
https://twitter.com/Richard10719932/status/1575127289800511494?t=c6CraPuzAM-L60TTN0sy4w&s=19

മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ സൗത്താഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഫീൽഡിങ് തിരഞ്ഞെടുക്കാമെന്ന രോഹിത്തിന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. 2 ഓവർ പിന്നിട്ടപ്പോൾ തന്നെ സൗത്താഫ്രിക്കയുടെ 4 വിക്കറ്റ് നഷ്ട്ടമായിരുന്നു.

പവർ പ്ലേ അവസാനിച്ചപ്പോൾ 5ന് 30 റൺസ് എന്ന ദയനീയമായ നിലയിലായിരുന്നു സന്ദർശകർ. മധ്യനിരയിൽ പാർണലും (37 പന്തിൽ 24) കേശവ് മഹാരാജും (35 പന്തിൽ 41) നടത്തിയ പ്രകടനമാണ് സൗത്താഫ്രികയെ കടുത്ത നാണക്കേടിൽ നിന്ന് കാരകയറ്റിയത്.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിതിനെയും കോഹ്ലിയെയും നഷ്ട്ടപ്പെട്ടെങ്കിലും രാഹുലും സൂര്യകുമാർ യാദവും ചേർന്ന് ജാഗ്രതയോടെ നീങ്ങിയതോടെ 20 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. രാഹുൽ 56 പന്തിൽ 51 റൺസും സൂര്യകുമാർ യാദവ് 33 പന്തിൽ 50 റൺസും നേടി.