Skip to content

സ്റ്റാർ പേസർ തിരിച്ചെത്തി, ഐസിസി ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ബാബർ അസം നയിക്കുന്ന ടീമിൽ സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദി തിരിച്ചെത്തി. ഫഖർ സമാൻ പ്രധാന ടീമിൽ നിന്നും പുറത്തായപ്പോൾ ഹൈദർ അലി, ഷാൻ മസൂദ് തുടങ്ങിയ താരങ്ങൾ ടീമിൽ ഇടം പിടിച്ചു.

ഇംഗ്ലണ്ടിൽ നടന്ന ടി20 ബ്ലാസ്റ്റിൽ മികച്ച പ്രകടനമാണ് ഷാൻ മസൂദ് കാഴ്ച്ചവെച്ചത്. ഏകദിനത്തിലും ടെസ്റ്റിലും പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ള താരം ആദ്യമായാണ് ടി20 ടീമിൽ ഇടം പിടിക്കുന്നത്. ഏഷ്യ കപ്പിലെ മോശം പ്രകടനമാണ് ഫഖർ സമാന് തിരിച്ചടിയായത്. ടൂർണമെൻ്റിൽ 96 റൺസ് മാത്രമാണ് താരം നേടിയത്. പ്രധാന ടീമിൽ ഇല്ലെങ്കിലും റിസർവ് താരങ്ങളുടെ പട്ടികയിൽ മൊഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി എന്നിവർക്കൊപ്പം ഇടം നേടുവാൻ ഫഖർ സമാന് സാധിച്ചു.

ലോകകപ്പിൽ സൂപ്പർ 12 ൽ രണ്ടാം ഗ്രൂപ്പിൽ ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമൊപ്പം രണ്ടാം ഗ്രൂപ്പിലാണ് പാകിസ്ഥാനുള്ളത്. ഒക്ടോബർ 23 ന് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരെയാണ് പാകിസ്ഥാൻ്റെ ആദ്യ മത്സരം. ആവേശപോരാട്ടത്തിനുള്ള ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞുകഴിഞ്ഞു.

ഐസിസി ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീം

ബാബർ അസം (c), ഷദാബ് ഖാൻ (vc), ആസിഫ് അലി, ഹൈദർ അലി, ഹാരിസ് റൗഫ്, ഇഫ്തിഖർ അഹമ്മദ്, ഖുശ്ദിൽ ഷാ, മുഹമ്മദ് ഹസ്‌നൈൻ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാൻ(wk), മുഹമ്മദ് വസീം, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി, ഷാൻ മസൂദ്, യു.എസ്. ഖാദർ