Skip to content

തകർത്താടി ഗുപ്ടിൽ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ

ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തിൽ ന്യൂസിലാന്റിന് കൂറ്റൻ സ്കോർ . സെഞ്ചുറി നേടിയ മാർട്ടിൻ ഗുപ്ടിലിന്റെയും ഫിഫ്റ്റി നേടിയ കോളിൻ മൺറോയുടെയും തകർപ്പൻ ബാറ്റിങ് മികവിൽ ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി . 

സെഞ്ചുറിയോടെ ടി20 യിൽ മക്കല്ലത്തെ മറികടന്ന് ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ ആയി മാർട്ടിൻ ഗുപ്ടിൽ മാറി . 54 പന്തിൽ 6 ഫോറും 9 സിക്സും അടക്കം 105 റൺസ് നേടിയാണ് ഗുപ്ടിൽ മടങ്ങിയത് . കോളിൻ മൺറോ 33 പന്തിൽ 6 ഫോറും 6 സിക്സും അടക്കം 76 റൺസ് നേടി . 

ഫൈനലിൽ എത്താൻ ന്യൂസിലാന്റിന് വിജയം അനിവാര്യമാണ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ ഫൈനലിൽ യോഗ്യത നേടിയിരുന്നു .