Skip to content

” ഹൗസാറ്റ് “

Hawk – Eye

On Strike അംപയറുടെ തീരുമാനം പുന:പരിശോധിക്കാൻ ഉള്ള മാർഗ്ഗമാണ് DRS അഥവാ Decision Review System.2008 ൽ ആണ് Decision Review System ഐ സി സി രാജ്യാന്തര ക്രിക്കറ്റിൽ ആവിഷ്കരിച്ചത്.2008 ൽ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിലാണ് ആദ്യമായി DRS ഉപയോഗം തുടങ്ങിയത്.കൃത്യം 3 വർഷങ്ങൾക്ക് ശേഷം ഐ സി സി രാജ്യാന്തര ഏകദിന ക്രിക്കറ്റിലും DRS ആവിഷ്കരിച്ചു.

Ball Tracking അഥവാ Hawk Eye , Snicko Meter , Hot Spot എന്നിവയാണ് Decision Review System ത്തിലെ സാങ്കേതിക വിദ്യകൾ..

ഇതിൽ ആദ്യമായി Hawk Eye യെ കുറിച്ച് പരിചയപ്പെടാം..

ബോളർ അപ്പീൽ ചെയ്തു…. അംപയർ ചൂണ്ട് വിരലുയർത്തി.. എന്നാൽ അംപയറുടെ തിരുമാനം പുന:പരിശോധിക്കാൻ Decision Review System ഉപയോഗപ്പെടുത്തി ബാറ്റ്സ്മാൻ റിവ്യു ആവശ്യപ്പെടുന്നു… അംപയർ ഉടൻ തന്നെ തീരുമാനം 3rd അംപയർക്ക് കൈമാറ്റം ചെയ്യപ്പെടുന്നു…
വൈകാതെ തന്നെ സ്ക്രീനിൽ ആ രംഗങ്ങൾ തെളിഞ്ഞു.. പന്ത് പിച്ച് ചെയ്ത സ്ഥലം.. പന്ത് ബാറ്റ്സ്മാന്റെ പാഡിൽ കൊണ്ടില്ലായിരുന്നെങ്കിൽ എങ്ങനെ പോകുമായിരുന്നു.. ഇതെല്ലാം കണ്ടതിന് ശേഷം അംപയർ തന്റെ തീരുമാനം തിരുത്തി
“നോട്ട് ഔട്ട് “.. ” ഹോക്ക് – ഐ ” എന്ന ഈ വിദ്യ എങ്ങനെയാണ് പന്തിന്റെ വഴി വരയ്ക്കുന്നത് എന്നാലിചിച്ചിട്ടുണ്ടോ..? കളിക്കളത്തിന് ചുറ്റും വച്ചിരിക്കുന്ന ആറ് പ്രേത്യേകതരം ക്യാമറകളുടെ കണ്ണുകൾ ആണ് ഇതിന് പിന്നിൽ… വിവിധ ആംഗിളുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഈ ക്യാമറകൾ ഒപ്പിയെടുക്കും… ഇതിൽ ഒപ്പിയെടുത്ത ദ്യശ്യങ്ങളിൽ നിന്ന് ” ഹോക്ക് ഐ “സിസ്റ്റം പന്തിന്റെ പാത കണക്കാക്കും..” ട്രയാംഗുലേഷൻ ” എന്നാണ് ഇത് കണക്കാക്കുന്ന സൂത്രത്തിന്റെ പേര് .. ടെന്നീസ് , ബാഡ്മിന്റൺ ,റഗ്ബി, പോലുള്ള മത്സരങ്ങളിലും ” ഹോക്ക് – ഐ ” ഉപയോഗിക്കാറുണ്ട്..

2001 ൽ ഇംഗ്ലണ്ടിലെ Roke Manor Research Limited എന്ന Company യിലെ Paul Hawkins & David Sherry എന്ന ശാസ്ത്രകാരമാർ ആണ് ” ഹോക്ക് – ഐ ” സിസ്റ്റം കണ്ടുപിടിച്ചത്….