Skip to content

ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

ന്യൂസിലാന്റിനെതിരായ ടി20 മത്സരത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം 244 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 7 പന്തുകൾ ബാക്കി നിൽക്കെ ഓസ്‌ട്രേലിയ മറി കടന്നു . 

ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെയും ഓപ്പണർ ഷോർട്ടിന്റെയും തകർപ്പൻ ബാറ്റിംഗ് ആണ് ഓസ്‌ട്രേലിയക്ക് വിജയം നേടി കൊടുത്തത് . 

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഗുപ്ടിലിന്റെ സെഞ്ച്വറി മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി . ഗുപ്ടിൽ 54 പന്തിൽ 105 ഉം മൺറോ 33 പന്തിൽ 76 റൺസും നേടി . 

മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയ 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് നേടി വിജയം സ്വന്തമാക്കി . ടി20 യിലെ ഏറ്റവും ഉയർന്ന റൺ ചേസ് കൂടിയാണിത് . 

ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ വാർണർ 24 പന്തിൽ 59 റൺസും ഷോർട് 44 പന്തിൽ 76 ഉം മാക്‌സ്‌വെൽ 14 പന്തിൽ 31 റൺസും ഫിഞ്ച് 14 പന്തിൽ 31 റൺസും നേടി .