Skip to content

ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ വിക്കറ്റ് കീപ്പർമാർ 

ഇന്നത്തെ മത്സരത്തിൽ അംലയുടെ ക്യാച്ചോടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ 600 ക്യാച്ചുകൾ തികച്ചു . 600 ക്യാച്ചുകൾ നേടിയ മൂന്നാമത്തെ വിക്കറ്റ് കീപ്പറും ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയാണ് ധോണി  അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ വിക്കറ്റ് കീപ്പർമാരെ കാണാം … 

1. മാർക്ക് ബൗച്ചർ 

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയത് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ മാർക് ബൗചർ ആണ് . 467 മത്സരങ്ങളിൽ  നിന്നും 953 ക്യാച്ചുകൾ ബൗച്ചർ നേടിയിട്ടുണ്ട് . 46 സ്റ്റമ്പിങ്ങും ബൗച്ചർ നേടിയിട്ടുണ്ട്  . 

2. ആദം ഗിൽക്രിസ്റ്റ് 

813 ക്യാച്ചുകൾ നേടിയ ആദം ഗിൽക്രിസ്റ്റ് ആണ് ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ രണ്ടാമത്തെ വിക്കറ്റ് കീപ്പർ . 396 മത്സരങ്ങളിൽ നിന്നും 813 ക്യാച്ചും 92 സ്റ്റമ്പിങ്ങും അടക്കം 905 ഡിസ്മിസ്സൽ ഗില്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തമാക്കി . 

3. മഹേന്ദ്ര സിങ് ധോണി 

ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ മൂന്നാമത്തെ വിക്കറ്റ് കീപ്പർ ആണ് MS ധോണി . 494 മത്സരങ്ങൾ കളിച്ച ധോണി 600 ക്യാച്ചുകൾ നേടി . ഏറ്റവും കൂടുതൽ സ്റ്റമ്പിങ് നേടിയ വിക്കറ്റ് കീപ്പർ കൂടിയാണ് ms ധോണി . 

4. ഇയാൻ ഹീലി 

287 മത്സരങ്ങളിൽ നിന്നും 560 ക്യാച്ചുകൾ നേടിയ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ഇയാൻ ഹീലി ആണ് ധോണിക്ക് പുറകിൽ നാലാം സ്ഥാനത്ത് . 68 സ്റ്റമ്പിങ്ങും 560 ക്യാച്ചും അടക്കം 628 ഡിസ്മിസ്സൽ അദ്ദേഹം നേടി . 

5. കുമാർ സംഗക്കാര 


വിക്കറ്റ് കീപ്പർ ആയി 539 ക്യാച്ചുകൾ നേടിയ കുമാർ സംഗക്കാരയാണ് അഞ്ചാം സ്ഥാനത്ത് . 609 ക്യാച്ചുകൾ സംഗക്കാര അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുണ്ട്  . 139 തവണ ബാറ്റ്‌സ്മാന്മാരെ വിക്കറ്റിന് പുറകിൽ സംഗക്കാര കുരുക്കി .