Skip to content

ലാഹോർ ടെസ്റ്റിലെ തോൽവി, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാന് കനത്ത തിരിച്ചടി

ലാഹോർ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരായ തോൽവിയോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാന് കനത്ത തിരിച്ചടി. മത്സരത്തിലെ പരാജായത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുനിന്നും നാലാം സ്ഥാനത്തേക്ക് പാകിസ്ഥാൻ പിന്തളളപ്പെട്ടു. പാകിസ്ഥാൻ്റെ പരാജയം പോയിൻ്റ് ടേബിളിൽ ഇന്ത്യയ്ക്കും ഗുണകരമായി.

( Picture Source : Twitter )

മത്സരത്തിൽ 115 റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനം ഓസ്ട്രേലിയ ഊട്ടിഉറപ്പിച്ചപ്പോൾ സൗത്താഫ്രിക്ക രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമെത്തി.

( Picture Source : Twitter )

ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഇതുവരെ കളിച്ച 8 മത്സരങ്ങളിൽ അഞ്ചിലും വിജയിക്കുകയും മറ്റു മൂന്ന് മത്സരങ്ങളിൽ സമനില പിടിക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്തുള്ള സൗത്താഫ്രിക്കയാകട്ടെ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളിൽ വിജയിക്കുകയും രണ്ടെണ്ണത്തിൽ പരാജയപെടുകയും ചെയ്തു. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ കളിച്ച 11 മത്സരങ്ങളിൽ 6 മത്സരങ്ങളിൽ വിജയിക്കുകയും 3 മത്സരങ്ങളിൽ പരാജയപെടുകയും ചെയ്തു. 2 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ചെയ്തു.

ഏറ്റവും കൂടുതൽ മത്സരം വിജയിച്ചതും ഏറ്റവും കൂടുതൽ പോയിൻ്റും ഉള്ളത് ഇന്ത്യയ്ക്കാണെങ്കിലും നേടിയ പോയിൻ്റുകളുടെ ശതമാനത്തിലാണ് ടീമുകൾ റാങ്ക് ചെയ്യപെടുന്നത്.

ബംഗ്ളാദേശിനെതിരായ എവേ പരമ്പരയും ഓസ്ട്രേലിയക്കെതിരായ ഹോം പരമ്പരയും ഇംഗ്ലണ്ടിനെതിരെ ഒരു എവേ മത്സരവുമാണ് ഇനി ഇന്ത്യയ്ക്ക് ശേഷിക്കുന്നത്. ഈ പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ രണ്ടാം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് പ്രവേശിക്കാം.

( Picture Source : Twitter )