Skip to content

ഹസൻ അലിയുടെ വിക്കറ്റ് ഹസൻ അലിയുടെ സെലിബ്രേഷൻ അനുകരിച്ചുകൊണ്ട് ആഘോഷിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

പാകിസ്ഥാനെതിരായ ലാഹോർ ടെസ്റ്റിൽ പാക് പേസർ ഹസൻ അലിയുടെ വിക്കറ്റിൽ തകർപ്പൻ സെലിബ്രേഷനുമായി ഡേവിഡ് വാർണർ. ഹസൻ അലിയുടെ തന്നെ ട്രേഡ് മാർക്ക് സെലിബ്രേഷൻ കളിയാക്കി അനുകരിച്ചാണ് വാർണർ വിക്കറ്റ് ആഘോഷിച്ചത്. വാർണറുടെ ഈ സെലിബ്രേഷൻ നിമിഷ നേരംകൊണ്ട് വൈറലാവുകയും ചെയ്തു.

( Picture Source : Twitter )

ബാറ്റ്സ്മാനെ പുറത്താക്കികൊണ്ടുള്ള ഹസൻ അലിയുടെ സെലിബ്രേഷൻ പലപ്പോഴും ക്രിക്കറ്റ് ആരാധകർക്ക് പരിചിതമാണ്. ഒരിക്കൽ ഈ സെലിബ്രേഷനിടെ താരത്തിന് കഴുത്തുളുക്കി പരിക്ക് പറ്റിയിരുന്നു.

വീഡിയോ ;

മത്സരത്തിൽ തകർപ്പൻ വിജയമാണ് ഓസ്ട്രേലിയ നേടിയത്. 115 റൺസിന് പാകിസ്ഥാനെ പരാജയപെടുത്തിയ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര 1-0 ന് സ്വന്തമാക്കുകയും ചെയ്തു. ഓസ്ട്രേലിയ ഉയർത്തിയ 351 റൺസ് പിന്തുടർന്ന പാകിസ്ഥാന് രണ്ടാം ഇന്നിങ്സിൽ 235 റൺസ് നേടാനെ സാധിച്ചുള്ളൂ. ഓസ്ട്രേലിയക്ക് വേണ്ടി നേതൻ ലയൺ അഞ്ച് വിക്കറ്റും പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും നേടി.

( Picture Source : Twitter )

മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റ് നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് പ്ലേയർ ഓഫ് ദി മാച്ച്. പരമ്പരയിൽ രണ്ട് സെഞ്ചുറിയടക്കം 165.33 ശരാശരിയിൽ 496 റൺസ് നേടിയയ ഉസ്മാൻ ഖവാജയാണ് പ്ലേയർ ഓഫ് ദി സിരീസ്.

( Picture Source : Twitter )