Skip to content

ആഷസിലെ നാണംകെട്ട തോൽവി, ഐ പി എല്ലിൽ നിന്നും പിന്മാറി ബെൻ സ്റ്റോക്സും ജോ റൂട്ടും

ഐ പി എൽ പതിനഞ്ചാം സീസണിന് മുൻപായി നടക്കുന്ന മെഗാ താരലേലത്തിൽ നിന്നും പിൻമാറി ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സ്. ഫെബ്രുവരി രണ്ടാം വാരത്തോടെയാണ് ഐ പി എൽ മെഗാതാരലേലം നടക്കുന്നത്. രണ്ട് പുതിയ ടീമുകൾ കൂടി എത്തുന്നതോടെ താരലേലം ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

( Picture Source : Twitter )

ആഷസ് പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റുവാങ്ങിയ വമ്പൻ തോൽവിയോടെയാണ് ഐ പി എല്ലിൽ നിന്നും ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടിനൊപ്പം ബെൻ സ്റ്റോക്സ് പിൻമാറിയിരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പരമ്പരയിൽ 4-0 നാ ഇംഗ്ലണ്ട് പരാജയപെട്ടത്. സമനിലയിൽ കലാശിച്ച സിഡ്നി ടെസ്റ്റിൽ മാത്രമാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ ജോ റൂട്ടിനും കൂട്ടർക്കും സാധിച്ചത്.

പരമ്പരയിൽ മോശം പ്രകടനമാണ് ബെൻ സ്റ്റോക്സ് കാഴ്ച്ചവെച്ചത്. 5 മത്സരങ്ങളിൽ നിന്നും 23.60 ശരാശരിയിൽ 236 റൺസ് നേടിയ സ്റ്റോക്സ് നാല് വിക്കറ്റ് മാത്രമാണ് നേടിയത്. മറുഭാഗത്ത് തകർപ്പൻ ഫോമിൽ പരമ്പരയിലെത്തിയ റൂട്ട് 322 റൺസ് നേടി ഭേദപ്പെട്ട പ്രകടനം മാത്രമാണ് പുറത്തെടുത്തത്. കൂടാതെ ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനവും റൂട്ടിന് നഷ്ടപെട്ടിരുന്നു.

( Picture Source : Twitter )

ആഷസ് പരമ്പരയിലെ വമ്പൻ തോൽവിയ്‌ക്ക് പുറമെ രൂക്ഷമായ വിമർശമാണ് ഇരുവരും നേരിടുന്നത്. ഇതിനെപുറകെയാണ് വരുന്ന ഐ പി എല്ലിൽ താരലേലത്തിൽ നിന്നും ഇരുവരും പിൻമാറിയത്. ഐ പി എല്ലിൽ നിന്നുള്ള പിന്മാറ്റം സാമ്പത്തികമായി തിരിച്ചടിയാകുമെങ്കിലും കൗണ്ടി ക്രിക്കറ്റിൽ കളിച്ചുകൊണ്ട് അടുത്ത ഹോം സീസണിനായി തയ്യാറെടുക്കാൻ ഇരുവരെയും സഹായിക്കും.

( Picture Source : Twitter )

കഴിഞ്ഞ മൂന്ന് സീസണുകളിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയായിരുന്നു സ്റ്റോക്സ് കളിച്ചിരുന്നത്. എന്നാൽ മെഗാ താരലേലത്തിന് മുൻപായി സ്റ്റോക്സിനെ റോയൽസ് നിലനിർത്തിയില്ല. ക്യാപ്റ്റൻ സഞ്ജു സാംസൺ, ജോസ് ബട്ട്‌ലർ, യഷസ്വി ജയ്സ്വാൾ എന്നിവരെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയത്.

( Picture Source : Twitter )