Skip to content

കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും വിക്കറ്റുകൾ പരിഹാസരൂപേണ അനുകരിച്ച് ഷഹീൻ അഫ്രീദി, വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ തന്റെ പന്തുകളിൽ പുറത്തായ വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും കെ എൽ രാഹുലിനെയും പരിഹസിച്ച് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ഷാർജയിൽ സ്കോട്ലൻഡിനെതിരെ നടന്ന മത്സരത്തിനിടെയാണ് ആരാധകരുടെ ആവശ്യപ്രകാരം ഇന്ത്യയ്ക്കെതിരെ നേടിയ വിക്കറ്റുകൾ ഷഹീൻ അഫ്രീദി അനുകരിച്ചത്. ആരാധകർ പകർത്തിയ വീഡിയോ ഇതിനോടകം വൈറലായികഴിഞ്ഞു.

( Picture Source : T20 WORLD CUP )

 

ആദ്യ ഓവറിലെ നാലാം പന്തിലാണ് ഷഹീൻ അഫ്രീദി രോഹിത് ശർമ്മയുടെ വിക്കറ്റ് നേടിയത്. തുടർന്ന് തന്റെ തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ കെ എൽ രാഹുലിനെയും 19 ആം ഓവറിലെ നാലാം പന്തിൽ വിരാട് കോഹ്ലിയുടെ വിക്കറ്റും ഷഹീൻ അഫ്രീദി നേടി. നാലോവറിൽ 31 റൺസ് വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകൾ നെഫിയ5 ഷഹീൻ അഫ്രീദിയുടെ പ്രകടനമാണ് മത്സരത്തിൽ പാകിസ്ഥാന് വിജയം സമ്മാനിച്ചത്. സ്കോട്ലൻഡിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യവെയാണ് ഷഹീൻ അഫ്രീദി രോഹിത് ശർമ്മയുടെയും കോഹ്ലിയുടെയും കെ എൽ രാഹുലിന്റെയും വിക്കറ്റുകൾ പരിഹാസരൂപേണ അനുകരിച്ചത്.

( Picture Source : T20 WORLD CUP )

ഫീൽഡിങിനിടെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ആരാധകർ ഷഹീൻ അഫ്രീദി വിക്കറ്റ് നേടിയ ബാറ്റർമാരുടെ പേരുകൾ വിളിച്ചുപറയുകയും അതനുസരിച്ച് ഷഹീൻ അഫ്രീദി മൂവരും പുറത്തായ ഷോട്ടുകൾ അനുകരിക്കുകയായിരുന്നു.

വീഡിയോ കാണാം …

ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ 5 മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് പാകിസ്ഥാൻ സെമിഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. സെമിഫൈനലിൽ ഓസ്‌ട്രേലിയയാണ് പാകിസ്ഥാന്റെ എതിരാളികൾ. നവംബർ 11 ന് നടക്കുന്ന രണ്ടാം സെമിഫൈനലിലാണ് പാകിസ്ഥാൻ ഓസ്‌ട്രേലിയയുമായി ഏറ്റു മുട്ടുന്നത്. മറുഭാഗത്ത് അഞ്ചിൽ നാല് മത്സരങ്ങൾ വിജയിച്ചാണ് ഓസ്‌ട്രേലിയ സെമിയിൽ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനോടാണ് ഓസ്ട്രേലിയ പരാജയപെട്ടത്.

( Picture Source : T20 WORLD CUP )

ആദ്യ സെമിയിൽ ശക്തരായ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഏറ്റുമുട്ടും. നവംബർ 14 ന് ദുബായിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.

( Picture Source : T20 WORLD CUP )