Skip to content

ജഡേജയോടും ഞാനിത് പറയാറുണ്ട് ! ഐ പി എല്ലിനിടെ എം എസ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി റാഷിദ് ഖാൻ

ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഘാൻ സ്പിന്നർ റാഷിദ് ഖാൻ. എം എസ് ധോണി അന്ന് നൽകിയ ഉപദേശം തന്നെ സഹായിച്ചുവെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ റാഷിദ് ഖാൻ പറഞ്ഞു.

( Picture Source : Twitter )

ഇന്ത്യൻ പ്രീമിയർ ലീഗിൽ 69 മത്സരങ്ങളിൽ നിന്നും 85 വിക്കറ്റുകൾ നേടിയിട്ടുള്ള റാഷിദ് ഖാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിൽ നിന്നുമായി 269 വിക്കറ്റുകൾ നേടിയിട്ടുണ്ട്‌. ഐസിസി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തുള്ള റാഷിദ് ഖാൻ ഏകദിന റാങ്കിങിൽ 15 ആം സ്ഥാനത്തും ടെസ്റ്റ് റാങ്കിങിൽ 34 ആം സ്ഥാനത്തുമാണ്.

( Picture Source : Twitter )

” മത്സരങ്ങൾക്ക് ശേഷം അദ്ദേഹവുമായി സമയം പങ്കിടുന്നത് എന്നെ സഹായിച്ചിട്ടുണ്ട്. അവസാന മത്സരത്തിന് ശേഷം പറഞ്ഞത് ഇക്കാര്യമാണ്. ‘ നീ ഫീൽഡ് ചെയ്യുമ്പോൾ സൂക്ഷിക്കേണം. ആവശ്യമില്ലാതിരുന്നിട്ടും നീ സ്ലൈഡ് ചെയ്യുകയും അഗ്രസീവായി ബോളെറിയുകയും ചെയ്യുന്നു. ഇവിടെ ഒരേയൊരു റാഷിദ് ഖാനാണുള്ളത്. ആളുകൾ നിന്നിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നു. നിനക്ക് പരിക്ക് പറ്റിയാൽ എന്ത് സംഭവിക്കും, ജഡേജയോടും ഞാൻ ഇതുതന്നെയാണ് പറയുന്നത് ‘ ” റാഷിദ് ഖാൻ പറഞ്ഞു.

( Picture Source : Twitter )

ഒരിക്കൽ എം എസ് ധോണിയുടെ കീഴിൽ കളിക്കാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച റാഷിദ് ഖാൻ ഒരു സ്പിന്നറെന്ന നിലയിൽ എം എസ് ധോണിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനാകുമെന്നും പറഞ്ഞു.

( Picture Source : Twitter )

” എം എസ് ധോണിയുടെ കീഴിൽ കളിക്കുകയെന്നത് എന്റെ സ്വപ്നമാണ്. കാരണം അദ്ദേഹത്തോടൊപ്പം കളിക്കുമ്പോൾ ലഭിക്കുന്ന എക്സ്പീരിയൻസ് വളരെ പ്രധാനപ്പെട്ടതാണ്. ഒരു സ്പിന്നർക്ക് വിക്കറ്റ് കീപ്പറുടെ സാന്നിധ്യം വളരെ നിർണായകമാണ്. അതിനെകുറിച്ച് എം എസ് ധോണിയേക്കാൾ നന്നായി മറ്റാർക്കും വിവരിച്ചുനൽകാനാകില്ല. ” റാഷിദ് ഖാൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter )