Skip to content

കോഹ്ലിയുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്ത് ? റാഷിദ് ഖാൻ പറയുന്നു

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ബാറ്റിങ് വിജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി അഫ്‌ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. കോഹ്ലി മറ്റുള്ള ബാറ്റ്‌സ്മാന്മാരിൽ നിന്നും വ്യത്യസ്തനാണെന്നും കഴിവിൽ ഉറച്ച ആത്മവിശ്വാസം വിരാട് കോഹ്ലിയ്ക്കുണ്ടെന്നും റാഷിദ് ഖാൻ പറഞ്ഞു.

( Picture Source : Bcci / Twitter )

ഏകദിന ക്രിക്കറ്റിൽ 254 മത്സരങ്ങളിൽ നിന്നും 43 സെഞ്ചുറിയും 62 ഫിഫ്റ്റിയും ഉൾപ്പെടെ 12,169 റൺസും ടെസ്റ്റിൽ 91 മത്സരങ്ങളിൽ നിന്നും 27 സെഞ്ചുറിയുൾപ്പെടെ 7,490 റൺസും നേടിയിട്ടുള്ള കോഹ്ലി അന്താരാഷ്ട്ര ടി20യിൽ 52.65 ശരാശരിയിൽ 3159 റൺസും നേടിയിട്ടുണ്ട്‌.

മൂന്ന് ഫോർമാറ്റിൽ നിന്നും 22,818 റൺസ് നേടിയ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ജൂൺ 18 ന് ടെസ്റ്റ് ചാമ്പ്യൻഷിപ്പും അതിനുശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും നിരവധി റെക്കോർഡുകളാണ് ഇന്ത്യൻ ക്യാപ്റ്റനെ കാത്തിരിക്കുന്നത്.

” മറ്റേതൊരു ബാറ്റ്‌സ്മാനായാലും നിങ്ങൾ നന്നായി പന്തെറിഞ്ഞാൽ സമ്മർദ്ദത്തിലാകും. അവർക്ക് യോജിക്കാത്ത ഷോട്ടുകൾ കളിക്കും, സ്വീപോ, സ്ലോഗ് സ്വീപോ അല്ലെങ്കിൽ മറ്റേതെങ്കിലും ഷോട്ടോ !! ” റാഷിദ് ഖാൻ പറഞ്ഞു.

( Picture Source : Bcci / Twitter )

” എന്നാൽ വിരാട് കോഹ്ലി ഇത്തരം ഷോട്ടുകൾക്ക് മുതിരില്ല, അവൻ അവന്റെ മനസ്സിനൊപ്പമാണ് നീങ്ങുക. അവന് അവന്റെതായ ശൈലിയുണ്ട് അതാണ് അവൻ പിന്തുടരുക. വ്യത്യസ്തമായി ഒന്നും തന്നെ കോഹ്ലി ചെയ്യില്ല. അതുകൊണ്ടാണ് അവൻ വിജയിക്കുന്നത്, അവന് അവന്റെതായ പ്രക്രിയകളുണ്ട്. ” റാഷിദ് ഖാൻ പറഞ്ഞു.

( Picture Source : Bcci / Twitter )

” അവൻ നല്ല ബോളുകളെ ബഹുമാനിക്കും. മോശം ബോളുകളെ ശിക്ഷിക്കും. ഉറച്ച ആത്മവിശ്വാസം കോഹ്ലിയ്ക്കുണ്ട്. ചില ബാറ്റ്‌സ്മാന്മാർ ആത്മവിശ്വാസമുണ്ടാകാറില്ല. അതുകൊണ്ടാണ് അവർ ബുദ്ധിമുട്ടുന്നത്. കോഹ്ലി അവന്റെ കഴിവിലും ശക്തിയിലും വിശ്വാസമുണ്ട്. ” റാഷിദ് ഖാൻ കൂട്ടിച്ചേർത്തു.

( Picture Source : Bcci / Twitter )

ക്രിക്കറ്റ് കരിയറിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചത് വിരാട് കോഹ്ലി, എം എസ് ധോണി, എ ബി ഡിവില്ലിയേഴ്സ് എന്നിവരുടെ വിക്കറ്റുകളാണെന്നും മൂവരെയും ബൗൾ ഔട്ട് ചെയ്യാൻ സാധിച്ചതിൽ കൂടുതൽ ആസ്വദിക്കാൻ സാധിച്ചുവെന്നും റാഷിദ് ഖാൻ കൂട്ടിച്ചേർത്തു.

( Picture Source : Bcci / Twitter )