Skip to content

വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം സിഡ്‌നി തണ്ടറിന്

2020 വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം സിഡ്‌നി തണ്ടറിന്. ഫൈനലിൽ മെൽബൺ സ്റ്റാർസിനെ 7 വിക്കറ്റിന് പരാജയപെടുത്തിയാണ് സിഡ്‌നി തണ്ടർ കിരീടം നേടിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ സ്റ്റാർസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 86 റൺസ് നേടാനെ സാധിച്ചുള്ളൂ. 87 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സിഡ്‌നി 13.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

സിഡ്നിയ്ക്ക് വേണ്ടി ഹേതർ നൈറ്റ് 19 പന്തിൽ 26 റൺസും ക്യാപ്റ്റൻ റാച്ചേൽ ഹെയ്ൻസ് 21 റൺസും നേടി പുറത്താകാതെ നിന്നു.