Skip to content

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾ കോഹ്ലിക്ക് നഷ്ട്ടമാകും, കാരണമിതാണ്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കളിക്കില്ല. ഏകദിന ടി20 പരമ്പരകളിലും ഡിസംബർ 17 ന് അഡ്ലെയ്ഡിൽ ആരംഭിക്കുന്ന ഡേ നൈറ്റ് ടെസ്റ്റിലും മാത്രമായിരിക്കും വിരാട് കോഹ്ലി കളിക്കുക. തന്റെ ആദ്യ കുഞ്ഞിന്റെ ജനനസമയത്ത് ഭാര്യ അനുഷ്‌ക ശർമ്മയ്ക്കൊപ്പമുണ്ടാകുന്നതിന് വേണ്ടിയാണ് കോഹ്ലി പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നത്.

അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള പ്ലാൻ കോഹ്ലി ബിസിസിഐയെ ധരിപ്പിച്ചെന്നും ഇന്ത്യൻ ക്യാപ്റ്റന് ബിസിസിഐ പിതൃത്വ അവധി നൽകിയെന്നും ഔദ്യോഗിക പ്രസ്താവനയിൽ ബിസിസിഐ പറഞ്ഞു. അജിങ്ക്യ രഹാനെയായിരിക്കും കോഹ്ലിയുടെ അഭാവത്തിൽ ടെസ്റ്റ് പരമ്പരയിലെ അവസാന 3 മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക.

നേരത്തെ പരിക്ക് മൂലം ടീമിൽ നിന്നും ഒഴിവാക്കപെട്ട ലിമിറ്റഡ് ഓവർ ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലും വരുൺ ചക്രവർത്തിയ്ക്ക് പകരക്കാരനായി ടി നടരാജനെ ടി20 ടീമിലും ഉൾപ്പെടുത്തി.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുബ്മാൻ ഗിൽ, കെ എൽ രാഹുൽ (Vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ, നവ്ദീപ് സെയ്നി, സഞ്ജു സാംസൺ (wk)

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ എൽ രാഹുൽ (vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (wk), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, ദീപക് ചഹാർ, ടി നടരാജൻ

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വvc), ഹനുമ വിഹാരി, ഷുബ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (wk), റിഷഭ് പന്ത് (wk), ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്