Skip to content

ഏകദിന ടീമിൽ സഞ്ജു സാംസൺ, ടി20 ടീമിലേക്ക് ടി നടരാജൻ, ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ. നേരത്തെ പര്യടനത്തിനുള്ള ടി20 ടീമിൽ മാത്രം ഇടംനേടിയിരുന്ന മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയപ്പോൾ പരിക്കേറ്റ വരുൺ ചക്രവർത്തിയ്ക്ക് പകരക്കാരനായി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ തമിഴ്നാട് ബൗളർ ടി നടരാജൻ ടി20 ടീമിൽ ഇടം കണ്ടെത്തി.

നേരത്തെ പരിക്ക് മൂലം പര്യടനത്തിൽ നിന്നും ഒഴിവാക്കപെട്ട ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയെ പര്യടനത്തിൽ വീണ്ടും ഉൾപ്പെടുത്തി. എന്നാൽ ടെസ്റ്റ് പരമ്പരയിൽ മാത്രമായിരിക്കും രോഹിത് ശർമ്മ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക.

എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമായിരിക്കും കളിക്കുക. തന്റെ ആദ്യ കുഞ്ഞിന്റെ ജനനസമയത്ത് ഭാര്യ അനുഷ്‌ക ശർമ്മയ്ക്കൊപ്പം ഉണ്ടാകുന്നതിന് വേണ്ടിയാണ് കോഹ്ലി അഡ്‌ലൈഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം മടങ്ങുന്നത്. അജിങ്ക്യ രഹാനെയായിരിക്കും തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുബ്മാൻ ഗിൽ, കെ എൽ രാഹുൽ (Vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ, നവ്ദീപ് സെയ്നി, സഞ്ജു സാംസൺ (wk)

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ എൽ രാഹുൽ (vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (wk), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, ദീപക് ചഹാർ, ടി നടരാജൻ

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വvc), ഹനുമ വിഹാരി, ഷുബ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (wk), റിഷഭ് പന്ത് (wk), ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്