Skip to content

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രോഹിത് ശർമ്മ പുറത്ത്, വൈസ് ക്യാപ്റ്റനായി കെ എൽ രാഹുൽ

ഐ പി എല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ടി20, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചു. പരിക്ക് മൂലം രോഹിത് ശർമ്മയെ പര്യടനത്തിൽ നിന്നും ഒഴിവാക്കി. കെ എൽ രാഹുലാണ് രോഹിത് ശർമ്മയുടെ അഭാവത്തിൽ ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റൻ. ടെസ്റ്റിൽ വൈസ് ക്യാപ്റ്റനായി അജിങ്ക്യ രഹാനെ തുടരും.

ഐ പി എല്ലിൽ ഓറഞ്ച് ക്യാപ് ഹോൾഡർ കൂടിയായ കെ എൽ രാഹുൽ ടെസ്റ്റ് ടീമിലും തിരിച്ചെത്തിയിട്ടുണ്ട്. സഞ്ജു സാംസൺ ടി20 ടീമിൽ ഇടം നേടിയപ്പോൾ റിഷാബ് പന്തിനെ ടി20, ഏകദിന പരമ്പരകൾക്കുള്ള ടീമിൽ നിന്നും ഒഴിവാക്കി. ഐ പി എല്ലിലെ മികച്ച പ്രകടനത്തിന് പുറകെ മായങ്ക് അഗർവാൾ മൂന്ന് ടീമിലും ഇടം നേടിയപ്പോൾ കൊൽക്കത്തയുടെ വരുൺ ചക്രവർത്തി ടി20 ടീമിലും നവ്ദീപ് സെയ്നി, മൊഹമ്മദ് സിറാജ് എന്നിവർ ടെസ്റ്റ് ടീമിലും ഇടം നേടി.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുബ്മാൻ ഗിൽ, കെ എൽ രാഹുൽ (Vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ, നവ്ദീപ് സെയ്നി.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ എൽ രാഹുൽ (vc & wk), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (wk), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, ദീപക് ചഹാർ, വരുൺ ചക്രവർത്തി.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വvc), ഹനുമ വിഹാരി, ഷുബ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (wk), റിഷഭ് പന്ത് (wk), ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമദ് നവദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്