Skip to content

കുതിപ്പ് തുടർന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ; കൊൽക്കത്തയ്ക്കെതിരെ 8 വിക്കറ്റിന്റെ വിജയം

നിർണായക പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 8 വിക്കറ്റിന് തകർത്ത് കിങ്‌സ് ഇലവൻ പഞ്ചാബ്. പഞ്ചാബിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു.

56 പന്തിൽ പുറത്താകാതെ 66 റൺസ് നേടിയ മന്ദീപ്‌ സിങിന്റെയും 29 പന്തിൽ 51 റൺസ് നേടിയ ക്രിസ് ഗെയ്ലിന്റെയും മികവിലാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 45 പന്തിൽ 57 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെയും 25 പന്തിൽ 40 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗന്റെയും മികവിലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോർ നേടിയത്.

പഞ്ചാബിന് വേണ്ടി മൊഹമ്മദ് ഷാമി മൂന്ന് വിക്കറ്റും ക്രിസ് ജോർദാൻ, രവി ബിഷ്നോയ് എന്നിവർ 2 വിക്കറ്റ് വീതവും നേടി.

വിജയത്തോടെ പഞ്ചാബ് പോയിന്റ് ടേബിളിൽ കൊൽക്കത്തയെ നാലാം സ്ഥാനത്തെത്തി.