Skip to content

കോഹ്‌ലിക്ക് പഠിക്കുകയാണോ ?! പൊള്ളാർഡിനും പാണ്ഡ്യയയ്ക്കുമെതിരെ സ്പിൻ ബോളറെ അയച്ച് രാഹുൽ ; ഒടുവിൽ ഡെത്ത് ബോളിങ്ങിനെതിരെ വിമർശനവുമായി രാഹുൽ

ഒറ്റനോട്ടത്തിൽ ബാംഗ്ലൂർ 2.0 എന്ന് വേണമെങ്കിൽ പറയാം രാഹുൽ നയിക്കുന്ന പഞ്ചാബ്‌.വെടിക്കെട്ട് താരങ്ങൾ ഉണ്ടായിട്ടും ചെയ്‌സിങിൽ പതറുക, മികച്ച ബോളിങ് നിര ഉണ്ടായിട്ടും കൂറ്റൻ 223 റൺസ് എന്ന കൂറ്റൻ വിജയ ലക്ഷ്യം വഴങ്ങുക. ഷാർജയിൽ രാജസ്ഥാൻ റോയൽസ് 223 പ്രതിരോധിക്കാൻ പരാജയപ്പെട്ട ശേഷം, കിങ്സ് ഇലവൻ പഞ്ചാബ് അബുദാബിയിൽ വെച്ച് മുംബൈ ഇന്ത്യൻസിനെതിരെ 192 വിജയ ലക്ഷ്യത്തിന് മുന്നിൽ വീഴുകയായിരുന്നു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും അർധസെഞ്ച്വറിയും നേടിയ കെ‌എൽ രാഹുലിന് ഇത്തവണ ടീമിനായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ഗുണനിലവാരമുള്ള ബൗളിംഗ് ആക്രമണത്തിനെതിരെ മുൻനിര പെട്ടെന്നു തന്നെ കൂടാരം കയറുകയായിരുന്നു. നിക്കോളാസ് പൂരന് മാത്രമാണ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.

 

കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പ്രധാന ആശങ്ക അവരുടെ ഡെത്ത് ബോളിംഗായിരുന്നു. പഞ്ചാബ് ബോളർമാർ ഡിക്കോക്, സൂര്യകുമാർ യാദവ് എന്നിവരെ ചെറിയ റൺസിൽ പുറത്താക്കി മുംബൈ ഇന്ത്യൻസ് പതുക്കെയാണ് ആരംഭിച്ചുത്.

45 പന്തിൽ 70 റൺസ് നേടിയ രോഹിത് ശർമയാണ് പതുക്കെ ടീം സ്‌കോർ ഉയർത്തിയത്. ഒടുവിൽ പൊള്ളാർഡ് അവസാനം കൂറ്റൻ റൺസിൽ എത്തിക്കുകയായിരുന്നു, 23 പന്തുകളിൽ നിന്ന് 67 റൺസാണ് പുറത്താകാതെ നിന്നത്. അവസാന 5 ഓവറിൽ 89 റൺസാണ് വഴങ്ങിയത്. അവസാന ഓവറിൽ ഗത്യന്തരമില്ലാതെ പൊള്ളാർഡിന്റെയും പാണ്ഡ്യയുടെയും മുന്നിലേക്ക് സ്പിൻ ബോളർ ഗൗതമിനെ അയക്കുകയായിരുന്നു. 4 സിക്സുകളാണ് ആ ഓവറിൽ വഴങ്ങിയത്.

ബോളർമാരുടെ ഡെത്ത് ബോളിംഗിനെക്കുറിച്ച് വിലപിച്ച രാഹുൽ, അവർ കൂടുതൽ ശക്തമായി തിരിച്ചു വരേണ്ടതുണ്ടെന്ന് സമ്മതിച്ചു. ഒരു അധിക ബോളിംഗ് ഓപ്ഷൻ വളരെ എളുപ്പമാണെന്നും ക്യാമ്പ് ഒരുമിച്ചിരുന്ന് അതിന്റെ സാധ്യതകൾ ചർച്ച ചെയ്യുമെന്നും രാഹുൽ പറഞ്ഞു.

“ഇത് നിരാശാജനകമാണ്. നാലിൽ മൂന്ന് വിജയങ്ങൾ ഞങ്ങൾക്ക് എളുപ്പത്തിൽ നേടാമായിരുന്നു. ഈ ഗെയിം, ഞങ്ങൾ അവസാനം നന്നായി പന്തെറിഞ്ഞില്ല. തെറ്റുകളിൽ നിന്ന് പഠിച്ച് കൂടുതൽ ശക്തമായി മടങ്ങിവരും. മറ്റൊരു ബോളിംഗ് ഓപ്ഷൻ നന്നായിരിക്കും. ഒരു ഓൾ‌റ റൗണ്ടർ മികച്ചതായിരിക്കും. എന്നാൽ ഞങ്ങൾ പരിശീലകർക്കൊപ്പം ഇരുന്ന് ഒരു അധിക ബോളറെയോ അതേ ടീമിനെയോ കളിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കും, ”കെ‌എൽ രാഹുൽ മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ പറഞ്ഞു.