Skip to content

‘ അവനെ ഞങ്ങൾ അടിച്ചു മാറ്റും ‘ പഞ്ചാബ് താരത്തിന്റെ പ്രകടനത്തിൽ വാചലനായി മുൻ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാൻ

അണ്ടർ 19 ലോകക്കപ്പിൽ മികച്ച പ്രകടനം നടത്തി ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇടം പിടിച്ച യുവതാരം രവി ബിഷ്നോയിയെ കുറിച്ച് വാചാലനായി മുൻ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാൻ. ക്രിക്കറ്റിലെ ഇതിഹാസങ്ങൾ പ്രചോദന വാക്കുകൾ കൊണ്ട് യുവ താരങ്ങൾക്ക് കരുത്തേകുന്നത് ഈ സീസോണിന്റെ തുടക്കം മുതൽ കണ്ടതാണ്. ഇപ്പോഴിതാ തന്റെ ശ്രദ്ധയാകർശിച്ച യുവ താരമായി പഞ്ചാബിന്റെ രവി ബിഷ്നോയിയെ തിരഞ്ഞെടുത്ത് മുൻ ഇംഗ്ലണ്ട് സ്പിന്നർ.

സ്റ്റാർ സ്പോർട്സിൽ ഇർഫാൻ പത്താനുമായി ചർച്ച ചെയ്യുന്നത്തിനിടെ, സ്വാൻ ഈ ഐപിഎൽ സീസണിൽ തന്നെ മതിപ്പുളവാക്കിയ താരങ്ങളിൽ ബാംഗ്ലൂരിന്റെ ദേവ്ദത്ത് പടിക്കലിനെ പരാമർശിക്കുകയും, എന്നാൽ സ്പിൻ ബോളർ ബിഷ്നോയിയെയാണ് തിരഞ്ഞെടുത്തത്. യുഎഇയിൽ ഐപിഎൽ 2020 ഗെയിമുകളിൽ അദ്ദേഹം പന്തെറിഞ്ഞ രീതി വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ട് ടീമിനു വേണ്ടി ബിഷ്‌നോയ് കളിക്കണമെന്നു പോലും താന്‍ ആഗ്രഹിച്ചു പോവുകയാണെന്ന് സ്വാന്‍ പറഞ്ഞു. ബിഷ്‌നോയ് എന്നെ വളരെയധികം ആകര്‍ഷിച്ചു. ഇംഗ്ലണ്ടുകാരനായ ഒരു മുത്തച്ഛന്‍ അവനുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്കു തട്ടിയെടുക്കാമായിരുന്നു. കാരണം ഇംഗ്ലണ്ടിന് ഒരു ലെഗ് സ്പിന്നര്‍ കൂടിയേ തീരൂ. നിങ്ങള്‍ ഇന്ത്യക്കാര്‍ക്കു ഒരുപാട് ലെഗ് സ്പിന്നര്‍മാരുണ്ട്. അവരെല്ലാം ഐപിഎല്ലില്‍ കളിക്കുന്നുമുണ്ടെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു.