Skip to content

ഡൽഹിയെ പിന്നിലാക്കി മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ 48 റൺസിന്റെ തകർപ്പൻ വിജയത്തിന് പുറകെ ഐ പി എൽ 2020 പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. സീസണിലെ രണ്ടാം വിജയമാണ് അബുദാബിയിൽ നടന്ന മത്സരത്തിൽ രോഹിത് ശർമ്മയും കൂട്ടരും നേടിയത്.

ഐ പി എൽ പോയിന്റ്സ് ടേബിൾ

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 27 പന്തിൽ 44 റൺസ് നേടിയ നിക്കോളാസ് പൂറൻ മാത്രമാണ് പഞ്ചാബിന് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ 45 പന്തിൽ 70 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും 20 പന്തിൽ 47 റൺസ് നേടിയ പൊള്ളാർഡും 11 പന്തിൽ 30 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുമാണ് മികച്ച സ്കോറിൽ എത്തിച്ചത്.

മത്സരത്തിലെ ഫിഫ്റ്റിയോടെ ഐ പി എല്ലിൽ 5000 റൺസും ക്യാപ്റ്റൻ രോഹിത് ശർമ്മ പൂർത്തിയാക്കി.

സുരേഷ് റെയ്നക്കും രോഹിത് ശർമ്മയ്ക്കും ശേഷം ഐ പി എല്ലിൽ 5000 റൺസ് നേടുന്ന ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ.