Skip to content

ഐ പി എല്ലിൽ 5000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ, മുൻപിൽ റെയ്‌നയും കോഹ്ലിയും

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐ പി എല്ലിൽ 5000 റൺസ് പൂർത്തിയാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഐ പി എല്ലിൽ 5000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഇതോടെ രോഹിത് ശർമ്മ സ്വന്തമാക്കി.

സുരേഷ് റെയ്‌നയും വിരാട് കോഹ്ലിയുമാണ് രോഹിത് ശർമ്മയ്ക്ക് മുൻപ് ഐ പി എല്ലിൽ 5000 റൺസ് നേടിയിട്ടുള്ള ബാറ്റ്‌സ്മാന്മാർ.

191 മത്സരങ്ങളിൽ നിന്നാണ് രോഹിത് ശർമ്മ 5,000 റൺസ് പൂർത്തിയാക്കിയത്. 180 മത്സരങ്ങൾ കളിച്ച കോഹ്ലി 5,430 റൺസും 193 മത്സരങ്ങൾ കളിച്ച റെയ്ന 5,368 റൺസും ഐ പി എല്ലിൽ നേടിയിട്ടുണ്ട്.

129 മത്സരങ്ങളിൽ നിന്നും 4,793 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഐ പി എൽ റൺ വേട്ടയിൽ നാലാം സ്ഥാനത്തുള്ളത്.

പഞ്ചാബിനെതിരായ മത്സരത്തിൽ 48 റൺസിന്റെ വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. മുംബൈ ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളൂ.

രോഹിത് ശർമ്മ 45 പന്തിൽ 70 റൺസ് നേടിയപ്പോൾ പുറമെ 20 പന്തിൽ 47 റൺസ് നേടിയ പൊള്ളാർഡും 11 പന്തിൽ 30 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയും മുംബൈയ്ക്ക് വേണ്ടി തിളങ്ങി.