Skip to content

സ്മിത്തിനും കോഹ്ലിക്കും ശേഷം ഇനി സ്റ്റോക്സ്, പിന്നിലാക്കിയത് ലാബുഷെയ്നെയും വില്യംസണെയും

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്.

ഐസിസി ഓൾ റൗണ്ടർ റാങ്കിങിൽ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയ സ്റ്റോക്സ് ബാറ്റിങ് റാങ്കിങിൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും പുറകിൽ മൂന്നാം സ്ഥാനത്തെത്തി.

ഐസിസി ഓൾ റൗണ്ടർ റാങ്കിങ്

ഐസിസി ബാറ്റിങ് റാങ്കിങ്

ഹോൾഡറുടെ 18 മാസം നീണ്ട മേധാവിത്വത്തിനാണ് മാഞ്ചസ്റ്റർ ടെസ്റ്റോടെ സ്റ്റോക്‌സ് അന്ത്യം കുറിച്ചത്. ആൻഡ്രൂ ഫ്ലിന്റോഫിന് ശേഷം ഐസിസി ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങിൽ ഒന്നാം സ്‌ഥാനത്തെത്തുന്ന ഇംഗ്ലണ്ട് താരം കൂടിയാണ് ബെൻ സ്റ്റോക്‌സ്.