Skip to content

ഐ പി എൽ സെപ്റ്റംബർ 19 മുതൽ, ഫൈനൽ നവംബർ എട്ടിനെന്നും റിപ്പോർട്ടുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ സെപ്റ്റംബർ 19 മുതൽ യു എ ഇ യിൽ വെച്ചുനടക്കുമെന്ന് റിപ്പോർട്ടുകൾ. 51 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ നവംബർ 8 നായിരിക്കുമെന്നും അടുത്ത ബിസിസിഐ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് 20 നായിരിക്കും ടീമുകൾ യു എ ഇ യിലേക്ക് തിരിക്കുക. ഇതു സംബന്ധിച്ച് ബിസിസിഐ ടീം ഫ്രാഞ്ചൈസികളുമായി അന്തിമതീരുമാനത്തിൽ എത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മേയ് 20 ന് തന്നെ പുറപ്പെടുന്നതിനാൽ നാല് ആഴ്ച്ചയോളം പരിശീലനത്തിനായി ടീമുകൾക്ക് ലഭിക്കും.