Skip to content

കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാൻ ? ലാബുഷെയ്ൻ പറയുന്നു

ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്താണെന്ന് ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ. അടുത്തിടെ നടന്ന അഭിമുഖത്തിൽ ഇരുവരിൽ ആരാണ് മികച്ച ബാറ്റ്‌സ്മാനെന്ന് ലാബുഷെയ്ൻ തുറന്നുപറഞ്ഞത്.

( Picture Source : Twitter )

” ടെസ്റ്റ് ക്രിക്കറ്റിൽ ഏതൊരു സാഹചര്യത്തിലും റൺസ് കണ്ടെത്താൻ സ്മിത്തിന് സാധിക്കും. അതാണ് അവനെ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് പ്ലേയറാക്കുന്നത്. ഇന്ത്യയിലും ഇംഗ്ലണ്ടിലും സ്കോർ ചെയ്യാൻ അവന് സാധിച്ചു. ഓസ്‌ട്രേലിയയിൽ തീർച്ചയായും സ്ഥിരത പുലർത്തുന്നു. ഏത് സാഹചര്യത്തിൽ കളിക്കുന്നുവെന്നത് സ്മിത്തിനെ ബാധിക്കുന്നില്ല. ഇപ്പോൾ അതേ കാര്യമാണ് വിരാട് കോഹ്ലിയും ചെയുന്നത്. അതുകൊണ്ട് ടെസ്റ്റിൽ മികച്ച ബാറ്റ്‌സ്മാനായി ഞാൻ സ്റ്റീവ് സ്മിത്തിനെയാണ് തിരഞ്ഞെടുക്കുക ” ലാബുഷെയ്ൻ പറഞ്ഞു.

ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തും വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തുമാണ്. 827 പോയിന്റോടെ ബെൻ സ്റ്റോക്സിന് പുറകിൽ നാലാം സ്ഥാനത്താണ് മാർനസ് ലാബുഷെയ്ൻ.

( Picture Source : Twitter )

ടെസ്റ്റിൽ സ്റ്റീവ് സ്മിത്തിനേക്കാൾ സെഞ്ചുറി കോഹ്ലി നേടിയിട്ടുണ്ടെങ്കിലും ശരാശരിയിൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനാണ് മുന്നിൽ. വിരാട് കോഹ്ലി 86 മത്സരങ്ങളിൽ നിന്നും 53.63 ശരാശരിയിൽ 27 സെഞ്ചുറിയടക്കം 7,240 റൺസ് നേടിയപ്പോൾ സ്മിത്ത് 73 മത്സരങ്ങളിൽ നിന്നും 62.84 ശരാശരിയിൽ 26 സെഞ്ചുറിയടക്കം 7,227 നേടിയിട്ടുണ്ട്.