Skip to content

പാകിസ്ഥാനിൽ കളിക്കാൻ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തയ്യാറാകണം ; കുമാർ സംഗക്കാര

പാകിസ്ഥാനിൽ കളിക്കാൻ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തയ്യാറാകണമെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റനും നിലവിലെ എം സി സി പ്രസിഡന്റുമായ കുമാർ സംഗക്കാര. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ക്രിക്കറ്റ് സജീവമാക്കാൻ ഇത്തരം പര്യടനങ്ങൾ ആവശ്യമാണെന്നും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അതിന് മുൻകൈ എടുക്കുണമെന്നും സ്കൈ സ്പോർട്സ് ക്രിക്കറ്റ് ചാനലിൽ നടന്ന ടെലിവിഷൻ ഷോയിൽ കുമാർ സംഗക്കാര പറഞ്ഞു.

2009 ൽ പര്യടനത്തിനായി എത്തിയ ശ്രീലങ്കൻ ടീം സഞ്ചരിച്ച ബസ് തീവ്രവാദികൾ ആക്രമിച്ചതോടെയാണ് പാകിസ്ഥാനിൽ അന്താരാഷ്ട്ര ക്രിക്കറ്റ് നിലച്ചത്. പിന്നീട് ശക്തമായ സുരക്ഷയിൽ പാകിസ്ഥാൻ സൂപ്പർ ലീഗിനൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റും പാകിസ്ഥാനിൽ തിരിച്ചെത്തിയെങ്കിലും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അടക്കമുള്ള മുൻനിര ടീമുകൾ പാകിസ്ഥാനിൽ കളിക്കാൻ തയ്യാറായിട്ടില്ല.

ഏഷ്യ കപ്പ് പാകിസ്ഥാനിൽ നടത്തുവാൻ തീരുമാനിച്ചെങ്കിലും ഇന്ത്യയുടെ കടുത്ത എതിർപ്പ് മൂലം ടൂർണമെന്റ് യു എ ഇ യിലേക്ക് മാറ്റിയിരുന്നു.