Skip to content

ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനം അടുത്ത വർഷം ജനുവരിയിൽ

കൊവിഡ് 19 മൂലം പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനം അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റിവെച്ചതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. പര്യടനത്തായി ശ്രീലങ്കയിലെത്തിയ ഇംഗ്ലണ്ട് ടീം 10 ദിവസം രാജ്യത്ത് തങ്ങി ഒരു പരിശീലന മത്സരം കളിച്ചിരുന്നുവെങ്കിലും കൊവിഡ് 19 മൂലം പര്യടനം മാറ്റിവെയ്ക്കുകയാണ്.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇപ്പോൾ ജനുവരിയിലേക്ക് മാറ്റിവെച്ചിരിക്കുന്നത്. എന്നാൽ ജനുവരിയിൽ തന്നെ ഇന്ത്യയിൽ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കാനിരിക്കെ ശ്രീലയ്ക്കെതിരായ ടെസ്റ്റ് പരമ്പര എപ്പോൾ നടക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.