Skip to content

ഏറ്റവും വലിയ ലക്ഷ്യം ഇന്ത്യൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയം ; ജസ്റ്റിൻ ലാങർ

ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ പരാജയപെടുത്തി ടെസ്റ്റ് പരമ്പര നേടുകയെന്നതാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയതിന് ശേഷം ഒരു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടീമിന്റെ ഇനിയുള്ള ലക്ഷ്യങ്ങളെ പറ്റി ലാങർ പറഞ്ഞത്.

” ടീം എങ്ങനെയാക്കി തീർക്കണമോ അതിനായി ഇനിയും കുറെയേറെ കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്‌തുതീർക്കാനുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ടീമിന് കളിക്കളത്തിൽ കളിക്കളത്തിന് പുറത്തും നല്ല രീതിയിൽ പ്രകടനം നടത്താൻ ഞങ്ങൾക്ക് സാധിച്ചു. തീർച്ചയായും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തന്നെയാണ് ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ ഏറ്റവും വലിയ ലക്ഷ്യം ഇന്ത്യയെ ഇന്ത്യയിൽ പരാജയപെടുത്തുകയെന്നതാണ് ഒപ്പം തിരികെ ഓസ്‌ട്രേലിയയിലെത്തുമ്പോഴും അവരെ തോൽപ്പിക്കണം ” ലാങർ പറഞ്ഞു.

( Picture Source : Twitter )

16 വർഷങ്ങൾക്ക് മുൻപ് 2004 ലാണ് ഓസ്‌ട്രേലിയ അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിച്ചത്. 2017 ൽ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിക്കാൻ സാധിച്ചിരുന്നുവെങ്കിലും പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ പരമ്പരയിലാകട്ടെ ആതിഥേയരെ 2-1 പരാജയപ്പെടുത്തി ഓസ്‌ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

( Picture Source : Twitter )