Skip to content

ഡുപ്ലെസിസ് എറിഞ്ഞുകൊടുത്തു, മില്ലർ പറന്നു പിടിച്ചു ; വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്ക കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായി പരാജയം ഏറ്റുവാങ്ങിയ ആതിഥേയർ രണ്ടാം മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവിലൂടെ 12 റൺസിന്റെ വിജയം സ്വന്തമാക്കുകയും പരമ്പരയിൽ ഓസ്‌ട്രേലിയക്കൊപ്പമെത്തുകയും ചെയ്തു.

( Picture Source : Twitter CSA)

തകർപ്പൻ ഫീൽഡിങ് പ്രകടനമാണ് മത്സരത്തിൽ ഇരുടീമുകളും കാഴ്ച്ചവെച്ചത്. ഡീകോക്കിന്റെ ബൗണ്ടറി തടുത്തിട്ട സ്റ്റീവ് സ്മിത്തിന്റെ അവിശ്വസനീയ ഫീൽഡിങ് പ്രകടനത്തിന് ഫാഫ് ഡുപ്ലെസിസിലൂടെയും ഡേവിഡ് മില്ലറിലൂടെയുമാണ് സൗത്താഫ്രിക്ക മറുപടി നൽകിയത്.

സൂപ്പർമാൻ സ്മിത്ത് ; സഞ്ജുവിനെ ഓർമിപ്പിച്ച് സ്മിത്തിന്റെ തകർപ്പൻ ഫിൽഡിങ്, വീഡിയോ കാണാം

മത്സരത്തിലെ പതിനെട്ടാം ഓവറിലാണ് മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും ഡേവിഡ് മില്ലറും ചേർന്ന് തകർപ്പൻ ക്യാച്ച് സ്വന്തമാക്കിയത്. എങ്കീഡി എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ മിച്ചൽ മാർഷ് കൂറ്റൻ ഷോട്ടിന് ശ്രമിക്കുകയും ബൗണ്ടറി കടക്കുമെന്ന് തോന്നിച്ച പന്ത് ഫാഫ് ഡുപ്ലെസിസ് കയ്യിലൊതുക്കുകയും നിയന്ത്രണം നഷ്ട്ടപെടുമെന്ന് തോന്നിയ ഉടനെ മില്ലറിന് എറിഞ്ഞുകൊടുക്കുകയും സമയം പാഴാക്കാതെ തന്റെ ഇടതുവശത്തേക്ക് ഉയർന്നുചാടി മില്ലർ പന്ത് ക്യാച്ച് ചെയ്യുകയും ചെയ്തു.

വീഡിയോ ;

https://twitter.com/ThembiNdw/status/1231610905647026177?s=09