CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

സൂപ്പർമാൻ സ്മിത്ത് ; സഞ്ജുവിനെ ഓർമിപ്പിച്ച് സ്മിത്തിന്റെ തകർപ്പൻ ഫിൽഡിങ് – വീഡിയോ കാണാം

സമകാലീന ക്രിക്കറ്റിൽ ഫീൽഡിങ്ങിൽ പേരുകേട്ട താരങ്ങളിൽ ഒരാളാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. സ്ലിപ്പിൽ നിന്നുള്ള സ്മിത്തിന്റെ ഒറ്റകയ്യൻ ക്യാച്ച് ആരാധകർക്ക് മറക്കാൻ സാധിക്കാത്ത നിമിഷങ്ങളിലൊന്നാണ്.

ജോർജ് പാർക്കിൽ നടന്നു കൊണ്ടിരിക്കുന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ സ്മിത്തിന്റെ ഫീൽഡിങാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാമ്പയുടെ പന്തിൽ ഡീകോക്ക് സിക്സ് എന്നുറപ്പിച്ച ഷോട്ട് സ്മിത്ത് ലൈനിൻ അരികിൽ നിന്ന് പറന്നുയർന്ന് സേവ് ചെയ്യുകയായിരുന്നു.

ഇക്കഴിഞ്ഞ ഇന്ത്യ – ന്യുസിലാൻഡ് ടി20 പരമ്പരയ്ക്കിടെ മലയാളി താരം സഞ്ജു സംസന്റെ തകർപ്പൻ ഫീൽഡിങ് ഓർമിപ്പിക്കുന്ന രീതിയിലായിരുന്നു സ്മിത്തിന്റെ സേവ്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയ്ക് മികച്ച തുടക്കമാണ് നായകൻ ഡീകോക്ക് ( 70 ) നൽകിയത്. എന്നാൽ മറ്റുള്ളവർ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് വൻ തിരിച്ചടിയായി. 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ സൗത്ത് ആഫ്രിക്ക 158 റൺസ് നേടി.

https://twitter.com/M_Bilal49/status/1231582111984910338?s=19