CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ന്യൂസിലാൻഡ് താരം ; ഒപ്പമെത്തിയത് മൈക്കിൾ ക്ലാർക്കിനൊപ്പം

തകർപ്പൻ പ്രകടനമാണ് തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ കെയ്ൽ ജാമിസൺ. ബൗളിങിൽ ഇന്നിങ്സിൽ പുജാരയുടെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയുമടക്കം നാല് വിക്കറ്റുകൾ വീഴ്ത്തിയ താരം 44 പന്തിൽ 45 റൺസ് നേടി ന്യൂസിലാൻഡിന് മികച്ച ലീഡ് സമ്മാനിക്കുകയും ചെയ്തു. നാല് സിക്സുകളാണ് 25 ക്കാരനായ ജാമിസൺ ഇന്ത്യൻ ബൗളർമാർക്കെതിരെ പറത്തിയത്.

( Picture Source : Twitter )

ഇതോടെ ടെസ്റ്റ് അരങ്ങേറ്റത്തിലെ ആദ്യ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്കിനൊപ്പം ജാമിസനെത്തി.

( Picture Source : Twitter )

2004 ൽ ഇന്ത്യയ്ക്കെതിരെയാണ് ക്ലാർക്ക് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 248 പന്തിൽ 151 റൺസ് നേടിയ ക്ലാർക്ക് നാല് സിക്സുകളും 18 ഫോറും നേടിയിരുന്നു.

( Picture Source : Twitter )

അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഇപ്പോഴും ന്യൂസിലാൻഡ് ബൗളർ കൂടിയായ ടിം സൗത്തീയുടെ പേരിലാണ്. 2008 ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൗത്തീയ്ക്ക് ആദ്യ ഇന്നിങ്സിൽ 5 റൺസ് മാത്രമേ നേടാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും മർദ്ദിച്ച സൗത്തീ 40 പന്തിൽ 9 സിക്സും നാല് ഫോറുമടക്കം 77 റൺസ് നേടിയിരുന്നു.