Skip to content

ബോൾട്ടും സൗത്തീയും എറിഞ്ഞുവീഴ്ത്തി ; ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം. നാലാം ദിനം 144/4 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 191 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. 9 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ കിവികൾ 1.4 ഓവറിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തീയും നാല് വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബോൾട്ടുമാണ് ഇന്ത്യയെ തകർത്തത്. 58 റൺസ് നേടിയ മായങ്ക് അഗർവാൾ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി അല്പമെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. അജിങ്ക്യ രഹാനെ 29 റൺസും റിഷാബ് പന്ത് 25 റൺസും നേടി പുറത്തായി.

ടെസ്റ്റ് ക്രിക്കറ്റിലെ ന്യൂസിലാൻഡിന്റെ നൂറാം വിജയം കൂടിയാണിത്.

ഫെബ്രുവരി 29 നാണ് പരമ്പരയിലെ അവസാന മത്സരം.