Skip to content

റാഷിദ് ഖാന് പുറകെ ബിഗ് ബാഷ് ലീഗിൽ ഹാട്രിക് നേടി ഹാരിസ് റൗഫ്

ബിഗ് ബാഷ് ലീഗിൽ ഒരു ദിവസത്തിൽ പിറന്നത് രണ്ട് ഹാട്രിക്. സിഡ്‌നി സിക്സേഴ്സിനെതിരായ മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ അഫ്ഘാൻ താരം റാഷിദ് ഖാൻ ഹാട്രിക് നേടിയപ്പോൾ സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് പാകിസ്ഥാൻ താരം ഹാരിസ് റൗഫ് ഹാട്രിക് നേടിയത്.

ഡിഡ്നി സിക്സേഴ്സിനെതിരായ മത്സരത്തിലെ 11 ആം ഓവറിലെ അവസാന അഞ്ചാം പന്തിൽ ജെയിംസ് വിൻസിനെയും ആറാം പന്തിൽ ജാക്ക് എഡ്വാർഡ്സിനെയും ശേഷം പതിമൂന്നാം ഓവറിലെ ആദ്യ പന്തിൽ ജോർദാൻ സിൽക്കിനെയും പുറത്താക്കിയാണ് റാഷിദ് ഖാൻ ടി20 ക്രിക്കറ്റിലെ തന്റെ മൂന്നാം ഹാട്രിക് നേടിയത്.

https://twitter.com/StrikersBBL/status/1214810938114658306?s=19

എന്നാൽ റാഷിദ് ഖാന്റെ ഹാട്രിക് മികവിലും വിജയം നേടാൻ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് സാധിച്ചില്ല. രണ്ട് വിക്കറ്റിനായിരുന്നു സിഡ്‌നി സിക്സേഴ്സിന്റെ വിജയം.

സിഡ്നി തണ്ടറിനെതിരായ മത്സരത്തിൽ ഇരുപതാം ഓവറിലെ രണ്ടാം പന്തിൽ മാത്യു ഗിൽകേസിനെയും മൂന്നാം പന്തിൽ ഫെർഗുസനെയും നാലാം പന്തിൽ ഹാരിസ് ഡാനിയേൽ സാംസിനെയും പുറത്താക്കിയാണ് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ് ഹാട്രിക് നേടിയത്.