Skip to content

പരിശീലനത്തിനിടെ ഹർഭജന്റെ ബോളിങ് ആക്ഷൻ അനുകരിച്ച് കോഹ്ലി ; ചിരിയടക്കാനാവാതെ ഭാജി – വീഡിയോ

കളിക്കളത്തിൽ സഹതാരങ്ങളെ അനുകരിക്കുന്നതിൽ ഒരു പടി മുമ്പിലാണ് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി.അടുത്തിടെ സമാപിച്ച വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ക്യാപ്റ്റൻ കോഹ്‌ലി വിൻ‌ഡീസ് പേസർമാരുമായി കടുത്ത പോരാട്ടം നടത്തിയിരുന്നു. കൂടാതെ കെസ്റിക് വില്യംസിന്റെ നോട്ട്ബുക്ക് ആഘോഷത്തെ അദ്ദേഹം അനുകരിച്ചത് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായിരുന്നു.

ചൊവ്വാഴ്ച ഇൻഡോറിൽ നടന്ന മത്സരത്തിനിടെ കോഹ്‌ലി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിനെ അനുകരിച്ചതാണ് ഇപ്പോൾ വൈറലായിരിക്കുന്നത് . മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് സംഭവം.

https://twitter.com/SandpaperisLife/status/1214547060445208576?s=19

അതേസമയം സ്റ്റേഡിയത്തിൽ ഹർഭജൻ സിങ്ങുമുണ്ടായിരുന്നു. ബാറ്റ്സ്മാൻമാർ സ്പിൻ തന്ത്രങ്ങളിൽ നിന്ന് രക്ഷപ്പെടുമ്പോൾ ഭാജിയുടെ കൃത്യമായ പ്രതികരണം അതേ പടി അനുകരിക്കാനും കോഹ്ലി മറന്നില്ല.

https://twitter.com/CricPrasen/status/1214552057526407168?s=19