Skip to content

ഒരോവറിൽ തുടർച്ചയായി അഞ്ച് സിക്സ് ; 16 പന്തിൽ ഫിഫ്റ്റി, ബിഗ് ബാഷ് ലീഗിൽ ടോം ബാന്റൺ വെടിക്കെട്ട്

ഇംഗ്ലണ്ട് യുവതാരം ടോം ബാന്റണിന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ സിഡ്‌നി തണ്ടറിനെ പരാജയപെടുത്തി ബിഗ് ബാഷ് ലീഗ് 2019-20 സീസണിലെ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി ക്രിസ് ലിൻ നയിക്കുന്ന ബ്രിസ്‌ബേൻ ഹീറ്റ്.

മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റിങിനിറങ്ങിയ ഹീറ്റിന് വേണ്ടി 19 പന്തിൽ 2 ഫോറും 7 സിക്സുമടക്കം 56 റൺസ് ബാന്റൺ അടിച്ചുകൂട്ടി. കരുൺ നായർ എറിഞ്ഞ നാലാം ഓവറിലെ അവസാന അഞ്ച് പന്തുകളിലാണ് ബാന്റൺ തുടർച്ചയായി സിക്സ് പറത്തിയത്. വെറും 16 പന്തിൽ നിന്നാണ് താരം ഫിഫ്റ്റി പൂർത്തിയാക്കിയത്. ബാന്റണ് പുറമെ ക്യാപ്റ്റൻ ക്രിസ് ലിൻ 13 പന്തിൽ 31 റൺസ് നേടി.

വീഡിയോ

എട്ടോവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ബ്രിസ്‌ബേൻ ഹീറ്റ് 119 റൺസ് അടിച്ചുകൂട്ടി. 120 റൺസിന്റെ വിജയലക്ഷ്യവുമായി സിഡ്നി തണ്ടർ ബാറ്റിങിനിങ്ങവെ വീണ്ടും മഴയെത്തുകയും തുടർന്ന് അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബ്രിസ്‌ബേൻ ഹീറ്റ് 16 റൺസിന്റെ വിജയം നേടുകയായിരുന്നു.