Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാൻ; ചരിത്രനേട്ടം സ്വന്തമാക്കി റോസ് ടെയ്ലർ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനെന്ന ചരിത്രറെക്കോർഡ് സ്വന്തമാക്കി റോസ് ടെയ്ലർ. സിഡ്‌നിയിൽ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ രണ്ടാം ഇന്നിങ്സിലാണ് ഈ നേട്ടം റോസ് ടെയ്ലർ സ്വന്തമാക്കിയത്. 189 ഇന്നിങ്സിൽ നിന്നും 40.06 ശരാശരിയിൽ 7172 റൺസ് നേടിയ മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിങിനെയാണ് ടെയ്ലർ മറികടന്നത്.

മത്സരത്തിൽ 22 റൺസ് നേടി പുറത്തായ ടെയ്ലർ ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ 175 ഇന്നിങ്സിൽ നിന്നും 46.28 ശരാശരിയിൽ 7174 റൺസ് നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ന്യൂസിലാൻഡ് ബാറ്റ്സ്മാന്മാർ

ഇന്ത്യയ്ക്കെതിരെ വെല്ലിങ്ടണിൽ തന്റെ നൂറാം ടെസ്റ്റ് മത്സരത്തിനൊരുങ്ങുന്ന ടെയ്ലർ 2007 ൽ ജോഹനാസ്ബർഗിൽ സൗത്താഫ്രിക്കയ്‌ക്കെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. 19 സെഞ്ചുറിയും 33 ഫിഫ്റ്റിയും ടെസ്റ്റ് ക്രിക്കറ്റിൽ ടെയ്ലറുടെ ബാറ്റിൽ നിന്നും പിറന്നിട്ടുണ്ട്.