Skip to content

സിഡ്‌നി ടെസ്റ്റ് ; ഓസ്‌ട്രേലിയക്ക് 279 റൺസിന്റെ വിജയം, പരമ്പര തൂത്തുവാരി

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 279 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 3-0 ന് സ്വന്തമാക്കി. 416 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡിന് 136 റൺസ് ഒമ്പത് വിക്കറ്റുകൾ നഷ്ട്ടമായി. മാറ്റ് ഹെൻറി പരിക്കേറ്റ് പുറത്തായതിനാൽ ഒമ്പതാം വിക്കറ്റ് വീണതോടെ ഓസ്‌ട്രേലിയ വിജയം ഉറപ്പിക്കുകയായിരുന്നു.

52 റൺസ് നേടിയ കോളിൻ ഡി ഗ്രാൻഡ്ഹോം മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം ന്യൂസിലാൻഡിന് വേണ്ടി കാഴ്ച്ചവെച്ചത്.

ഓസ്‌ട്രേലിയക്ക് വേണ്ടി നേഥൻ ലയൺ അഞ്ച് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റും കമ്മിൻസ് ഒരു വിക്കറ്റും നേടി.

മാർനസ് ലാബുഷെയ്നാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സിരീസും.