Skip to content

ന്യൂസിലാൻഡിനെ കറക്കിവീഴ്ത്തി നേഥൻ ലയൺ ; മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയ പിടിമുറുക്കുന്നു

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ പിടിമുറുക്കി ആതിഥേയരായ ഓസ്‌ട്രേലിയ. ഒന്നാം ഇന്നിങ്സിൽ ന്യൂസിലാൻഡിനെ 251 റൺസിന് പുറത്താക്കി 203 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടപെടാതെ 40 റൺസ് നേടിയിട്ടുണ്ട്. 23 റൺസ് നേടിയ ഡേവിഡ് വാർണറും 16 റൺസ് നേടിയ ജോ ബേൺസുമാണ് ക്രീസിലുള്ളത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ നേഥൻ ലയണിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസിന്റെയും മികവിലാണ് ഓസ്‌ട്രേലിയ ന്യൂസിലാൻഡിനെ ചുരുക്കികെട്ടിയത്.

52 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പെയും 49 റൺസ് നേടിയ ക്യാപ്റ്റൻ ടോം ലാതവും മാത്രമേ ന്യൂസിലാൻഡ് നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളു.