Skip to content

പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

പുതുവർഷത്തിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും സംഘവും. ലസിത് മലിംഗ നയിക്കുന്ന ശ്രീലങ്കയാണ് 2020 ലെ ഇന്ത്യയുടെ ആദ്യ എതിരാളി. കഴിഞ്ഞ വർഷത്തിലും കഴിഞ്ഞ ദശകത്തിലും ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയ വിരാട് കോഹ്ലിയെ ഈ പുതുവർഷത്തിലെയും പുതുദശകത്തിലെയും ആദ്യ മത്സരത്തിലും ചില റെക്കോർഡുകൾ കാത്തിരിക്കുന്നുണ്ട് അവ ഏതൊക്കെയെന്ന് നോക്കാം.

മത്സരത്തിൽ 24 റൺസ് നേടിയാൽ അന്താരാഷ്ട്ര ടി20 ക്യാപ്റ്റനായി ആയിരം റൺസ് കോഹ്ലി പൂർത്തിയാക്കും. ഇതിനുമുൻപ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയടക്കം അഞ്ച് താരങ്ങൾ ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20യിൽ ആയിരം റൺസ് നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,969 റൺസ് ക്യാപ്റ്റനായി കോഹ്ലി നേടിയിട്ടുണ്ട്. 31 റൺസ് കൂടെ നേടുവാൻ സാധിച്ചാൽ ഏറ്റവും വേഗത്തിൽ ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും കോഹ്ലിക്ക് സ്വന്തമാക്കാം.