Skip to content

ആൻഡേഴ്സണ് അഞ്ച് വിക്കറ്റ് നേട്ടം, സൗത്താഫ്രിക്ക 223 റൺസിന് പുറത്ത് ; ഇംഗ്ലണ്ടിന് 46 റൺസിന്റെ ലീഡ്

കേപ്ടൗൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 223 റൺസിന് പുറത്ത്. മൂന്നാം ദിനം 215 റൺസിന് എട്ട് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സൗത്താഫ്രിക്കയ്ക്ക് 8 റൺസ് കൂടെ കൂട്ടിച്ചേർക്കാനെ സാധിച്ചുള്ളൂ.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും സാം കറണുമാണ് സൗത്താഫ്രിക്കയെ ചുരുക്കികെട്ടിയത്.

88 റൺസ് നേടിയ ഡീൻ എൽഗറും, 68 റൺസ് നേടിയ വാൻഡർ ഡസനും മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ തിളങ്ങിയത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 269 റൺസിന് ഓൾ ഔട്ടായിരുന്നു.