Skip to content

തകർത്തടിച്ച് ക്രിസ് ലിൻ, ബ്രിസ്ബേൻ ഹീറ്റിന് കൂറ്റൻ സ്കോർ

ബിഗ് ബാഷ് ലീഗിൽ ഹൊബാർട് ഹറികെയ്ൻസിനെതിരെ ബ്രിസ്ബേൻ ഹീറ്റിന് മികച്ച സ്കോർ. ക്യാപ്റ്റൻ ക്രിസ് ലിന്നിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഹീറ്റ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 212 റൺസ് നേടി. 55 പന്തിൽ 88 റൺസ് നേടി ക്രിസ് ലിൻ പുറത്താകാതെ നിന്നപ്പോൾ 36 പന്തിൽ 65 റൺസ് നേടിയ മാക്‌സ് ബ്രയന്റ്, 17 പന്തിൽ 30 റൺസ് നേടിയ മാറ്റ് റെൻഷോ, 8 പന്തിൽ 18 റൺസ് നേടിയ ബെൻ കട്ടിങ് എന്നിവർ മികച്ച പിന്തുണ നൽകി.

ഹൊബാർടിന് വേണ്ടി മെറഡിത്, ഖൈസ് അഹമ്മദ്, ഡാർസി ഷോർട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.