Skip to content

കോഹ്ലി നയിക്കുന്ന ഇന്ത്യയ്ക്ക് ഏതൊരു ഐസിസി ടൂർണമെന്റും നേടാൻ സാധിക്കും ; വെസ്റ്റിൻഡീസ് ഇതിഹാസം

വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഏതൊരു ടൂർണമെന്റും നേടാൻ സാധിക്കുമെന്ന് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. കഴിഞ്ഞ ഐസിസി ടൂർണമെന്റുകളിലെ ഫൈനലുകളിലും സെമിഫൈനലിലും ഇന്ത്യ എത്തിയിരുന്നുവെങ്കിലും കിരീടനേട്ടത്തിലെത്താൻ സാധിച്ചിരുന്നില്ല. അവസാനമായി 2013 ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ എം എസ് ധോണിയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ കിരീടം നേടിയത്.

” കളിക്കുന്ന ഏത് ഐസിസി ടൂർണമെന്റും വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. എല്ലാ ടൂർണമെന്റിലും എതിർ ടീമുകൾ പേടിക്കുന്നത് ഇന്ത്യയെയാണ്. ടൂർണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഫൈനലിലോ സെമിയിലോ ക്വാർട്ടറിലോ ഇന്ത്യയെ നേരിടേണ്ടിവരുമെന്ന് അവർ ഭയക്കുന്നു ” ലാറ പറഞ്ഞു.