Skip to content

സെഞ്ചുറിയുമായി ലാബുഷെയ്ൻ ; സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 283 റൺസ് നേടിയിട്ടുണ്ട്. 130 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 22 റൺസ് നേടിയ മാത്യൂ വേഡുമാണ് ക്രീസിലുള്ളത്. 45 റൺസ് നേടിയ ഡേവിഡ് വാർണർ, 18 റൺസ് നേടിയ ജോ ബേൺസ്, 63 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്.

ന്യൂസിലാൻഡിന് വേണ്ടി കോളിൻ ഡി ഗ്രാൻഡ്ഹോം രണ്ട് വിക്കറ്റും നെയ്ൽ വാഗ്നർ ഒരു വിക്കറ്റും നേടി.

കെയ്ൻ വില്യംസൺ, ടിം സൗത്തീ, ട്രെൻഡ് ബോൾട്ട് എന്നിവരുടെ അഭാവത്തിൽ ടോം ലാതമാണ് ന്യൂസിലാൻഡിനെ നയിക്കുന്നത്.