Skip to content

പുതുവർഷത്തിലും ഫോം തുടർന്ന് ലെബുഷെയ്ൻ ; സിഡ്‌നി ടെസ്റ്റിൽ സെഞ്ചുറി

സിഡ്‌നി സ്റ്റേഡിയത്തിൽ നടക്കുന്ന ന്യുസിലാൻസിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ലെബുഷെയ്നിന് സെഞ്ചുറി. 163 ആം പന്തിൽ ഫോറിലൂടെയാണ് 2020 ലെ ആദ്യ സെഞ്ചുറി ലെബുഷെയ്ൻ സ്വന്തം പേരിൽ കുറിച്ചത് . സിഡ്‌നി സ്റ്റേഡിയത്തിലെ ലെബുഷെയ്നിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത് .

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ്. സെഞ്ചുറിയുമായി ലെബുഷെയ്‌നും അർദ്ധ സെഞ്ചുറിയുമായി സ്മിത്തും ക്രീസിലുണ്ട് . വാർണർ ( 45) ബർന്സ് ( 18 ) എന്നിവരെയാണ് നഷ്ടമായത് . വാഗ്‌നറും ഗ്രാൻഡ്ഹോമും ഓരോ വിക്കറ്റ് വീതം നേടി.