CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ദ്രാവിഡിന് പഠിക്കുകയാണോ !! 39 ആം പന്തിൽ ആദ്യ റൺസ് നേടി സ്മിത്ത് ; കയ്യടിച്ചും ആർപ്പുവിളിയുമായി ആരാധകർ ; വീഡിയോ

സ്റ്റീവ് സ്മിത്ത് ആദ്യ റൺസ് നേടാൻ പാടുപെടുന്നത് പതിവ് കാഴ്ചയല്ല. ഏത് ബോളിങ് നിരയ്ക്കെതിരെയും കൂളായാണ് സ്മിത്ത് ബാറ്റ് വീശുന്നത് . എന്നാൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കും ന്യൂസിലൻഡിനുമിടയിൽ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിൽ, വാഗ്‌നർ അടങ്ങുന്ന കിവിസിന്റെ മികച്ച ബോളിങ് നിരയെ നേരിടാൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്.ക്രീസിൽ ഇറങ്ങി 45 മിനിറ്റിനുശേഷമാണ് 39 ആം പന്തിൽ സ്മിത്ത് ആദ്യ റൺസ് നേടിയത്.

സ്മിത്ത് മാത്രമല്ല, എസ്‌സി‌ജി കാണികളും ആകാംക്ഷയിലായിരുന്നു. സ്മിത്ത് ആദ്യ റൺസ് നേടിയതോടെ കാണികളും ആഘോഷിക്കാൻ മറന്നില്ല.