Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ് ; പുജാരയെ പിന്നിലാക്കി ലാബുഷെയ്ൻ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയെ പിന്നിലാക്കി നാലാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തി. സ്റ്റീവ് സ്മിത്തും കെയ്ൻ വില്യംസനുമാണ് റാങ്കിങിൽ കോഹ്ലിക്ക് പുറകിലുള്ളത്. ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ഏഴാം സ്ഥാനത്തെത്തിയപ്പോൾ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്ക് എട്ട് സ്ഥാനങ്ങൾ മെച്ചപെടുത്തി പത്താം സ്ഥാനത്തെത്തി.

https://twitter.com/ICC/status/1211565762063691778?s=19

ബൗളർമാരുടെ റാങ്കിങിൽ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച നെയ്ൽ വാഗ്‌നർ കഗിസോ റബാഡയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി.

https://twitter.com/ICC/status/1211561178482130944?s=19